k

കൊച്ചി: പാലാരിവട്ടത്തെ സ്‌പൈസസ് ബോർഡ് ആസ്ഥാനത്തിനും ഇടുക്കിയിലെ ശാഖകൾക്കും കെട്ടിടനികുതി ഇളവ് നൽകാനാവില്ലെന്ന് ഹൈക്കോടതി. കൊച്ചി കോർപ്പറേഷനും വണ്ടൻമേട്, ഉടുമ്പൻചോല ഗ്രാമപഞ്ചായത്തുകളും അയച്ച നികുതി നോട്ടീസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബോർഡ് സെക്രട്ടറി നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് ബസന്ത് ബാലാജിയുടെ ഉത്തരവ്. ബോർഡിന്റെ സ്വത്തുവകകളുടെ ഉടമ കേന്ദ്രസർക്കാരാണെന്ന് കണക്കാക്കാനാകില്ലെന്നും വ്യക്തമാക്കി. ഫുഡ് കോർപ്പറേഷന്റെ കെട്ടിടങ്ങൾ കേന്ദ്ര സർക്കാരിന്റേതാണെന്ന് വ്യക്തമാക്കി തദ്ദേശ നികുതി സുപ്രീംകോടതി ഒഴിവാക്കിയിട്ടുണ്ട്. ഇത് തങ്ങൾക്കും ബാധകമാണെന്ന് സ്‌പൈസസ് ബോർഡ് വാദിച്ചു.