
പിറവം: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അഡ്വ. അനൂപ് ജേക്കബ് നിർവഹിച്ചു. പിറവം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ അഡ്വ. ജൂലി സാബുവ് അദ്ധ്യക്ഷയായി. പിറവം ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച നേത്രദാന സന്ദേശ റാലി പുത്തൻകുരിശ് ഡിവൈ.എസ്.പി വി.റ്റി. ഷാജൻ ഫ്ലാഗ് ഓഫ് ചെയ്തു, നേത്രദാന സമ്മതപത്ര സമർപ്പണം പിറവം മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ചെയർമാൻ കെ.പി. സലിം നിർവഹിച്ചു. ഷൈനീ എലിയാസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സക്കീന കെ. മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ശിവപ്രസാദ് പി.എസ്. സന്ദേശവും നൽകി. ചടങ്ങിൽ അഡീഷണൽ ഡി.എം.ഒ രാജൻ കെ.ആർ., സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജൂബി പൗലോസ്, ജിൽസ് പെരിയപ്പുറം,ബിമൽ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു