ph

കാലടി: ഓണത്തിന് വിലക്കുറവിൽ പൂക്കൾ നൽകുന്നതിനും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ജനാധിപത്യ മഹിള അസോസിയേഷൻ മലയാറ്റൂർ വില്ലേജ് കമ്മിറ്റി വിശ്വകർമ്മപുരത്ത് നടത്തിയ പുഷ്പക്കൃഷി വിളവെടുപ്പ് ഉദ്ഘാടനം ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ സെക്രട്ടറി അഡ്വ. പുഷ്പദാസ് നിർവഹിച്ചു. സമ്മേളനത്തിൽ വില്ലേജ് പ്രസിഡന്റ് ആനി ജോസ് അദ്ധ്യക്ഷയായി. വില്ലേജ് സെക്രട്ടറി വിജി രജി, മഹിള ഏരിയാ സെക്രട്ടറി ജിഷ ശ്യാം, സി .പി. എം ലോക്കൽ സെക്രട്ടറി പി. എൻ. അനിൽകുമാർ, ഏരിയാ കമ്മിറ്റി അംഗം കെ.കെ. വത്സൻ , കർഷക ഭേരി പഞ്ചായത്ത് കോ-ഓർഡിനേറ്റർ പി. ജെ. ബിജു എന്നിവർ സംസാരിച്ചു. മഹിള ഏരിയാ കമ്മിറ്റി അംഗം ജനത പ്രദീപ്, സതി ഷാജി, ശാരദാ വിജയൻ എന്നിവർ പങ്കെടുത്തു