
കൊച്ചി: വൈദ്യുതി നിരക്ക് വർദ്ധനവ് മൂലം വരാനിടയുള്ള സാമ്പത്തിക ബാദ്ധ്യതകളടക്കം കമ്മിഷന് മുമ്പിലെത്തി പൊതുജനം അവതരിപ്പിക്കണമെന്ന് ആം ആദ്മി പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പരമാവധി ആളുകൾ തെളിവെടുപ്പന് എത്തണം. വൈദ്യുതി ബോർഡ് തങ്ങളുടെ ഭാഗം ഇംഗ്ലീഷിനൊപ്പം മലയാളത്തിലും പ്രസിദ്ധപ്പെടുത്തണം. സോണൽ തിരിച്ചുള്ള തെളിവെടുപ്പിന് പകരം 14 ജില്ലകളിലും സിറ്റിംഗ് സംഘടിപ്പിക്കണം. മുടങ്ങിക്കിടക്കുന്ന ജലവൈദ്യുത പദ്ധതികൾ എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കി കുറഞ്ഞ ചെലവിലുള്ള വൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കണമെന്നും പാർട്ടി സംസ്ഥാന ട്രഷറർ എച്ച്.എം.മോസസ്, എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് ജോസഫ് സേവ്യർ എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.