തൃപ്പൂണിത്തുറ: ഉദയംപേരൂർ ഗവ. ജെ.ബി.എസിന്റെ മൈക്രോഗ്രീൻ വിളവെടുപ്പ് ഉത്സവം 5ന് രാവിലെ 10.30ന് ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ നിർവഹിക്കും. ഇതോടനുബന്ധിച്ച് അദ്ധ്യാപക ദിനാചരണവും ഉദ്ഘാടനം ചെയ്യും. അദ്ധ്യാപകരെ ആദരിക്കും. രണ്ടിലയിലെ ആരോഗ്യം എന്ന മുദ്രാവാക്യം ഉയർത്തി ഗവ. ജെ.ബി.എസിലെ കുട്ടികൾ നടത്തിവരുന്ന മൈക്രോഗ്രീൻ പദ്ധതിയിൽ കുട്ടികൾതന്നെ വിത്തുകൾപാകി വളർത്തിയെടുക്കുന്നു.