മൂവാറ്റുപുഴ: ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവക്ഷേത്രത്തിൽ വിനായക ചതുർത്ഥിയോടനുബന്ധിച്ച് ആണ്ടുതോറും നടത്തിവരാറുള്ള അഷ്ടദ്രവ്യഗണപതിഹോമം, വിശേഷാൽ വിഘ്നേശ്വര പൂജകൾ 7ന് നടക്കും. ശനിയാഴ്ച്ച രാവിലെ 7.30 ന് അഷ്ടദ്രവ്യഗണപതിഹോമം ദർശന സമയം, വൈകിട്ട് വിശേഷാൽ ദീപാരാധന. വഴിപാടുകൾക്കും അന്വേഷണങ്ങൾക്കും ക്ഷേത്രം ഓഫീസുമായി ബന്ധപ്പെടണമെന്ന് ദേവസ്വം മാനേജർ അറിയിച്ചു. ഫോൺ: 0485 -2831071.