ph

കാലടി: മലയാറ്റൂർ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെയും ഇക്കോ ക്ലബിന്റെയും നേതൃത്വത്തിൽ പച്ചക്കറിക്കൃഷി ആരംഭിച്ചു.ചേന, ചേമ്പ്, കൂർക്ക, കപ്പ, വാഴ എന്നിവയാണ് കൃഷി ചെയ്യുന്നത്.ഇക്കോ ക്ലബിന്റെ ചുമതലയുള്ള അദ്ധ്യാപകരായ ബർളി വർഗീസ്, രജിത ജോബി എന്നിവർ നേതൃത്വം നൽകി. സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ് ക്യാമ്പിനോട് അനുബന്ധിച്ചാണ് പച്ചക്കറി കൃഷി ആരംഭിച്ചത്. സ്കൂൾ മാനേജർ ഫാ.ജോസ് ഒഴലക്കാട്ട് ഉദ്ഘാടനം ചെയ്ത ക്യാമ്പ് മൂന്നു ദിവസം നടന്നു. ടെന്റ് നിർമ്മാണം,വ്യവസായശാല സന്ദർശനം, പ്രകൃതി പഠനയാത്ര,സ്വയം പാചകം ചെയ്യൽ, പാത്രമില്ലാത്ത പാചകം, ക്യാമ്പ് ഫയർ, ജീവൻ രക്ഷാ പരിശീലനങ്ങൾ എന്നിവ ക്യാമ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ചു.