ngo

മൂവാറ്റുപുഴ: കേരള എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാരുടെ മേഖലാ മാർച്ചും ധർണയും മൂവാറ്റുപുഴയിൽ നടത്തി. കേരളത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തുക, കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് ശക്തി പകരുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ പി .പി .സുനിൽ, ജില്ല വൈസ് പ്രസിഡന്റ് എൻ .എം. രാജേഷ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ രാജമ്മ രഘു, ടി .വി. വാസുദേവൻ എന്നിവർ സംസാരിച്ചു.