angamalu

അങ്കമാലി : എറണാകുളം മേഖല സഹകരണ ക്ഷീരോത്പ്പാദക യൂണിയൻ ക്ഷീര സംഘം പ്രസിഡന്റുരുടെ ജില്ലാ തല സംഗമം നടന്നു. മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ എം.ടി. ജയൻ ഉദ്ഘാടനം ചെയ്തു. മുൻ ചെയർമാൻ ജോൺ തെരുവത്ത് അദ്ധ്യക്ഷത വഹിച്ചു. സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് ഏറ്റവും കൂടുതൽ മിൽമ പേട വില്പന നടത്തിയ പാറപ്പുറം, പെരുമ്പടന്ന , മഞ്ഞള്ളൂർ എന്നീ സംഘങ്ങളെ ആദരിച്ചു. 300 ക്ഷീര സംഘങ്ങളിൽ നിന്ന് പ്രതിനിധികൾ പങ്കെടുത്തു. ഭരണസമിതി അംഗങ്ങളായ പി.എസ്. നജീബ് , വൽസലൻ പിള്ള, സിനു ജോർജ്ജ്, ഭാസ്കരൻ ആദംകാവിൽ, ജോൺസൺ കെ.കെ. താരാ ഉണ്ണിക്കൃഷ്ണൻ, സോണി ഈറ്റക്കൻ, ജോമോൻ ജോസഫ്, പോൾ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.