ayurveda

കൊച്ചി: അഖില കേരള ഗവ. ആയുർവേദ കോളേജ് അദ്ധ്യാപക സംഘടനയുടെ (എ.കെ.ജി.എ.സി.എ.എസ്)​സംസ്ഥാന വാർഷിക സമ്മേളനം നാളെ രാവിലെ പത്തിന് തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിൽ കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് മുഖ്യാതിഥിയാകും. സംസ്ഥാന പ്രസിഡന്റ് ഡോ. ഡി.ജയൻ,​ ജനറൽ സെക്രട്ടറി ഇൻ ചാർജ് ഡോ. എം. എസ്. സുനീഷ്മോൻ, സംഘടനാ പ്രതിനിധികൾ, സർക്കാർ ആയുർവേദ കോളേജുകളിലെ അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുക്കും. കേരള ആരോഗ്യ സർവകലാശാല രജിസ്ട്രാർ ഡോ. എസ്. ഗോപകുമാർ, ഡീൻ ഡോ. എം.എസ്. ദീപ, ഗവേണിംഗ് കൗൺസിൽ അംഗം ഡോ. ഒ.സി. ബിജുമോൻ എന്നിവരെ ആദരിക്കും.