kothamangalam

കോതമംഗലം: ഇടമലയാർ താളുംകണ്ടം ആദിവാസി കോളനിയിൽ കാട്ടാന വീടും അമ്പലവും തകർത്തു. മൂന്നിന് രാത്രിയിലാണ് ഊരു മൂപ്പൻ ബാലകൃഷ്ണന്റെ സഹോദരൻ സന്തോഷിന്റെ വീടിന്റെ ജനൽ തകർത്തത്. സന്തോഷും കുടുംബവും വീട്ടിൽ ഇല്ലാതിരുന്നതിനാൽ രക്ഷപ്പെട്ടു. കുടിയിലെ ഈറ്റയില മേഞ്ഞ ക്ഷേത്രവും ആന നശിപ്പിച്ചു. 54 കുടുംബങ്ങൾ കോളനിയിൽ താമസിക്കുന്നുണ്ട്.