
മൂവാറ്റുപുഴ: മുവാറ്റുപുഴ നഗരസഭ ഒന്നാം വാർഡിൽ വാർഡ് കൗൺസിലർ മീര കൃഷ്ണന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ നടത്തിയ ചെണ്ടുമല്ലി പൂക്കൃഷിയുടെ ആദ്യ വിളവെടുപ്പ് നഗരസഭാ ചെയർമാൻ പി.പി. എൽദോസ് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺകൂടിയായ മീരാ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.കെ. സുബൈർ, പി. വി. രാധാകൃഷ്ണൻ, വി.എ . ജാഫർ സാദിക്ക്, ജെ.എച്ച്.ഐമാരായ സുധീഷ് കുമാർ, കെ.എസ്. സൗമ്യ, തെഴിലുറപ്പ് മേറ്റ് ശാന്ത ശിവൻ എന്നിവർ പങ്കെടുത്തു.
നഗരസഭ ഒന്നാം വാർഡിൽ പുളിഞ്ചുവട് ശാസ്ത്താംകുടി അമ്പലത്തിനു സമീപം 9 സെന്റ് സ്ഥലത്ത് മൂവാറ്റുപുഴ കൃഷി ഭവനിൽ നിന്ന് ലഭിച്ച ഓറഞ്ച്, മഞ്ഞ നിറത്തിലുള്ള 600- ചെണ്ടുമല്ലി തൈകളും വാടാമല്ലിത്തൈകളും നട്ടിരുന്നു. വിളവെടുക്കുന്ന പൂക്കൾ വാർഡിൽ പൂ ആവശ്യമുള്ളവർക്ക് നൽകുമെന്ന് മീര കൃഷ്ണൻ പറഞ്ഞു.