1
കുമ്പളങ്ങിയിൽ തയ്യൽ യൂണിറ്റിന്റെ ഉദ്ഘാടനം പള്ളുരുത്തി ബ്ലോക്ക് പ്രസിഡന്റ് ബേബി തമ്പി ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: ബ്ലോക്ക് പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ കുമ്പളങ്ങിയിൽ കൃഷ്ണ ആക്ടിവിറ്റി ഗ്രൂപ്പ് തയ്യൽയൂണിറ്റ് ആരംഭിച്ചു. രണ്ടു തയ്യൽ മെഷീനുകളും ടെക്സ്റ്റൈൽ ഷോപ്പും കൂടിയുള്ള യൂണിറ്റിന് അഞ്ചുലക്ഷം രൂപയാണ് പദ്ധതിതുക. എഴുപത്തിയഞ്ച് ശതമാനം സബ്സിഡി ബ്ലോക്ക് പഞ്ചായത്ത് നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ മേരി ഹർഷ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോബി പനക്കൽ,മെമ്പർമാരായ നിത സുനിൽ, ഷീബ ജേക്കബ്, അനിൽകുമാർ കെ.കെ, കവിത ബിജു എന്നിവർ പ്രസംഗിച്ചു.