rest

കൊച്ചി: റെസ്‌റ്റോറന്റും ബേക്കറിയും ഒരുമിക്കുന്ന റെസ്‌റ്റോ ബേക്കറികളിൽ ജി.എസ്.ടി. അഞ്ച് ശതമാനമായി ഏകീകരിക്കണമെന്ന് ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) സംസ്ഥാന പ്രസിഡന്റ് കിരൺ എസ്. പാലയ്ക്കൽ, ജനറൽ സെക്രട്ടറി ബിജു പ്രേംശങ്കർ എന്നിവർ ആവശ്യപ്പെട്ടു.

ഹോട്ടലുകളിൽ ഭക്ഷണത്തിന് അഞ്ച് ശതമാനവും ബേക്കറികളിൽ 18 ശതമാനവുമാണ് ജി.എസ്.ടി. സംസ്ഥാനത്തെ മിക്ക ബേക്കറികൾക്കും അനുബന്ധമായി റസ്‌റ്റോറന്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഒരേ ഭക്ഷണം വാങ്ങുമ്പോൾ വ്യത്യസ്ത നിരക്ക് ഈടാക്കേണ്ടി വരുന്നത് ആശയക്കുഴപ്പവും സംഘർഷവും സൃഷ്ടിക്കുന്നുണ്ട്.