അങ്കമാലി: ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ 19 ക്ലബുകളുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ. ജോണി ചാക്കോ മംഗലത്ത് നിർവഹിച്ചു. ഡിസ്റ്റ് ചെയർമാൻ ഡോ. പോൾ പുതുവാ മുഖ്യാതിഥിയായി. ഡിസ്റ്റ് വൈസ് പ്രിൻസിപ്പൽ ജോസഫ് തടത്തിൽ ഫാ. മാത്യു മാളിയേക്കൽ, ഫാ. ലിന്റോ പുതുപ്പറമ്പിൽ, ജനറൽ ക്ലബ് കോ-ഓർഡിനേറ്റർമാരായ കെ.ആർ ആശ്വതി , എം.വൈശാഖ് എന്നിവർ സന്നിഹിതരായിരുന്നു.