cift
സിഫ്‌റ്റ് സംഘടിപ്പിച്ച മത്സ്യബന്ധന സാമഗ്രികളുടെ വിതരണം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കേന്ദ്ര മത്സ്യസാങ്കേതിക ഗവേഷണസ്ഥാപനം (സിഫ്‌റ്റ്) ചെല്ലാനം, കണ്ടക്കടവ് മത്സ്യത്തൊഴിലാളിക്ഷേമ വികസന സഹകരണസംഘത്തിന്റെ സഹകരണത്തോടെ കേന്ദ്രസർക്കാരിന്റെ പട്ടികജാതി വിഭാഗങ്ങൾക്കായുള്ള പദ്ധതിക്ക് കീഴിൽ മത്സ്യബന്ധന സാമഗ്രികൾ വിതരണം ചെയ്‌തു.

ഫൈബർ റീഇൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക് വള്ളം, ഔട്ട്‌ബോർഡ് എൻജിനുകൾ, കോരുവലകൾ, വലകൾക്ക് ആവശ്യമായ സാധനങ്ങൾ, സുരക്ഷാ ഉപകരണങ്ങൾ തുടങ്ങിയവയാണ് വിതരണം ചെയ്തത്.

ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. സിഫ്‌റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാൻ അദ്ധ്യക്ഷത വഹിച്ചു. ഫിഷിംഗ് ടെക്‌നോളജി വിഭാഗം മേധാവി ഡോ.എം.പി. രമേശൻ, എക്സ്റ്റെൻഷൻ ഇൻഫർമേഷൻ ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം മേധാവി ഡോ. നികിത ഗോപാൽ, സീനിയർ സയന്റിസ്റ്റ് ഡോ. മഞ്ജുലക്ഷ്മി, മത്സ്യത്തൊഴിലാളിക്ഷേമ വികസന സഹകരണസംഘം പ്രസിഡന്റ് പി.വി. വിൽസൺ, കെ.എസ്.എം.ടി.എഫ് സെക്രട്ടറി വി.എസ്. പൊടിയൻ, ജില്ലാ പ്രസിഡന്റ് ടി.വി. ഷിജി തയ്യിൽ, ഷിംല ജോസി, ഓമന ബെർളി, കെ.ആർ. വിൻസെന്റ്, എ.എക്‌സ്. ജോസഫ്, ഷൈനി പീറ്റർ എന്നിവർ സംസാരിച്ചു.