പെരുബാവൂർ: ഒക്കൽ ശ്രീകൃഷ്ണ - ഭഗവതി ക്ഷേത്രത്തിൽ ഗണേശോത്സവം ഇന്ന് മുതൽ 8 വരെ വിപുലമായി പരിപാടികളോടെ ആഘോഷിക്കും. പന്തലിന്റെ കാൽനാട്ടുകർമ്മം എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ നിർവഹിച്ചു. ഇന്ന് വൈകിട്ട് 6 മണിക്ക് ക്ഷേത്രത്തിൽ മിഴിതുറക്കൽ, 6 മുതൽ 8 വരെ മൂന്നു ദിവസവും പുലർച്ചെ ഗണപതി ഹോമം നടക്കും.
നാളെ രാവിലെ 8 മണിക്ക് ഒക്കൽ അമൃതാനന്ദമയി സമിതിയിലെ ഷിബിൻ ശാന്തിയുടെ കാർമ്മികത്വത്തിൽ ഗണേശ വിഗ്രഹ പ്രതിഷ്ഠ, വൈകിട്ട് ആറിന് ഗണപതി പൂജ, 7.30 ന് സത്സം ഗം, ഭജന, തുടർന്ന് ക്ഷേത്രം മേൽശാന്തി സുരേഷ് നമ്പൂതിരി ശാന്തിയുടെ പ്രഭാഷണം, 7 - ന് വൈകിട്ട് അഞ്ചിന് ബാല ഗണേശപൂജ, ദമ്പതിപൂജ, യുവശക്തി, മാതൃ സംഗമം. എട്ടിന് വൈകിട്ട് 3.30 ന് രക്ഷാധികാരി കെ.കെ. കർണന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി പൂർണാമൃതാനന്ദ പുരി നിമജ്ജന ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. യോഗത്തിൽ പറക്കാട്ട് ജുവലറി മാനേജിംഗ് ഡയറക്ടർ പ്രീതി പ്രകാശ്, കെ. എം. പി.ഗ്രൂപ്പ് ചെയർമാൻ കെ.വി.മോഹനൻ, പവിഴം, ഗ്രൂപ്പ് ചെയർമാൻ എൻ.പി. ജോർജ്, പി.എൻ. ശ്രീനിവാസൻ ( സായി കേന്ദ്രം , കാലടി), ഡോ. അംബേദ്കർ ദേശീയ പുരസ്കാര ജേതാവ് എം.ജി. സുനിൽകുമാർ എന്നിവരെ ആദരിക്കും.നാലിന് ഈസ്റ്റ് ഒക്കൽ ശ്രീകൃഷ്ണ ഭഗവതി ക്ഷേത്ര സനിധിയിൽ നിന്ന് ആരംഭിക്കുന്ന നിമജ്ജന ഘോഷയാത്ര ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രകടവിൽ സമാപിക്കും. തുടർന്ന് 7.30 ന് ഷിബിൻ ശാന്തിയുടെ കാർമ്മികത്വത്തിൽ നിമഞ്ജനപൂജ, വിഗ്രഹ നിമഞ്ജനം എന്നിവ നടക്കുമെന്ന് ആഘോഷ കമ്മിറ്റി ചെയർമാൻ ടി.എസ്. ബൈജു അറിയിച്ചു.