പെരുമ്പാവൂർ: പെരുമ്പാവൂർ ഗണോശോത്സവ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് മുതൽ 8വരെ ഗണോശോത്സവം ശ്രീ ധർമ്മശാസ്താ ക്ഷേത്രാങ്കണത്തിൽ നടത്തുന്നു. നാളെ വൈകിട്ട് 5ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എൻ.പി. ബാബു ഉദ്ഘാടനം ചെയ്യും. ആറിന് രാവിലെ മുതൽ യജ്ഞാചാര്യൻ കേശവദാസിന്റെ കാർമ്മികത്വത്തിൽ വേദസൂക്തജപം, 10 ന് ക്ഷേത്രാങ്കണ ആചാര്യ സംഗമം, വൈകിട്ട് ഭജന,​ എട്ടിന് വൈകിട്ട് 5ന് നിമജ്ജന ഘോഷയാത്ര വാർഡ് കൗൺസിലർ ടി. ജവഹർ ഉദ്ഘാടനം ചെയ്യും.