h
മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ഓഫീസ് പൊതുപ്രവർത്തകർ ഉപരോധിക്കുന്ന

മുളന്തുരുത്തി: മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൽപ്പെട്ട വിവിധ ഗ്രാമപഞ്ചായത്തുകളിൽ അനുവദിക്കുന്ന നൂറുകണക്കിന് പ്രോജക്ടുകളുടെ സാങ്കേതിക എസ്റ്റിമേറ്റുപോലും തയ്യാറാക്കാതെ കാലതാമസം വരുത്തുകയാണെന്നാരോപിച്ച് മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ഓഫീസ് പൊതുപ്രവർത്തകർ ഉപരോധിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ, എടക്കാട്ടുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജയകുമാർ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു. പി. നായർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയെത്തുടർന്ന് പ്രശ്നം ഉടനെ പരിഹരിക്കുമെന്ന ഉറപ്പിൽ സമരപരിപാടികൾ അവസാനിപ്പിച്ചു.

ഉപരോധ സമരത്തിന് മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ. ഹരി, ഡി.സി.സി എക്സിക്യുട്ടീവ് മെമ്പർ വേണു മുളന്തുരുത്തി, ചോറ്റാനിക്കര മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എൻ.ആർ. ജയ്‌കുമാർ, എടക്കാട്ടുവയൽ മണ്ഡലം പ്രസിഡന്റ് ജൂലിയ ജെയിംസ്, മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് മെമ്പർ മഞ്ജു, ടി.കെ. ജോസഫ് , ലിജോ ചാക്കോച്ചൻ, ജോൺസൺ എരുവേലിൽ എന്നിവർ നേതൃത്വം നൽകി.