sparsham

പെരുമ്പാവൂർ: വെങ്ങോല സർവീസ് സഹകരണ ബാങ്കിന്റെ സ്പർശം - പെൻഷൻ വിതരണം തുടങ്ങി. ബാങ്കിൽ അംഗത്വമെടുത്ത് 30 വർഷം പൂർത്തിയായ 70 വയസു കഴിഞ്ഞ വർക്കാണ് ആനുകൂല്യം. എല്ലാ ഓണത്തിനും 1000 രൂപയാണ് പെൻഷനായി നൽകുന്നത്. ഈ വർഷം 918 പേർക്ക് വിതരണം ചെയ്യും. ബാങ്ക് ജീവനക്കാർ ഇത് അർഹരായവരുടെ വീടുകളിൽ എത്തിക്കും. പെൻഷൻ വിതരണത്തിന്റെ പഞ്ചായത്തുതല ഉദ്ഘാടനം വെങ്ങോലയിൽ ഇലവും കുടി നാരായണന് നൽകി ബാങ്ക് പ്രസിഡന്റ് എം.ഐ. ബീരാസ് നിർവഹിച്ചു. എം.വി. പ്രകാശ് അദ്ധ്യക്ഷനായി.