
പറവൂർ: ജ്യോതിഷം ഒരു ശാസ്ത്രശാഖയാണെന്നും എല്ലാകാലത്തും എല്ലാവർക്കും പ്രയോജനപ്പെടുന്നതാണെന്നും അഖില കേരള ജ്യോതിശാസ്ത്ര മണ്ഡലം സംസ്ഥാന കമ്മിറ്റി അംഗം വൈക്കം സുബ്രഹ്മണ്യൻപിള്ള പറഞ്ഞു. അഖില കേരള ജ്യോതിശാസ്ത്ര മണ്ഡലം ജില്ലാ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പറവൂർ ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി ജയകൃഷ്ണൻ എസ്. വാര്യർ മുഖ്യപ്രഭാഷണം നടത്തി. ശ്രീകുമാർ, സുരേഷ് കുമാർ, കരുണൻ കെടാമംഗലം, വെളുത്താട്ട് ക്ഷേത്രം തന്ത്രി ജയരാജ് ഇളയത്, വേണുഗോപാൽ ജ്യോൽസ്യർ, ചേന്ദമംഗലം ശരത് ചന്ദ്രൻ, പെരുമ്പാവൂർ രാജേഷ് എന്നിവർ സംസാരിച്ചു.