തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തില അങ്കണവാടി വർക്കർമാരുടെ ഒഴിവുള്ള തസ്‌തികകളിലേക്ക് പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസമുള്ള 18നും 46നും മദ്ധ്യേ പ്രായമുള്ള എസ്.എസ്.എൽ.സി പാസായ വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.സി/എസ്.ടി വിഭാഗത്തിന് 3 വർഷത്തെ വയസിളവുണ്ട്. പ്രവൃത്തി പരിചയമുള്ളവർക്കും വയസിളവുണ്ട്. വിവരങ്ങൾക്ക് മുളന്തുരുത്തി അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട‌് ഓഫീസിനെ സമീപിക്കണം. 20ന് വൈകിട്ട് 5വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 9188959730.