ആലുവ: എ.കെ.പി.സി.ടി.എയുടെ ആഭിമുഖ്യത്തിൽ എഴുത്തും രചനാതന്ത്രങ്ങളും ഏകദിന സംസ്ഥാന ശില്പശാല ഏഴിന് രാവിലെ പത്തിന് ആലുവ യുസി കോളേജിൽ നടക്കും. സാഹിത്യം,സാമൂഹ്യ ശാസ്ത്രം, മാദ്ധ്യമപഠനം എന്നീ മേഖലകൾ കേന്ദ്രീകരിച്ചാണ് ശില്പശാല.
എഴുത്തിന്റെ ഭിന്നമേഖലകളെയും രൂപങ്ങളെയും സൂക്ഷ്മമായി പരിചയപ്പെടുത്തുക, എഴുതാൻ ആഗ്രഹിക്കുന്നവരെയും എഴുത്തുകാരെയും അക്കാദമികവും അക്കാദമികേതരവുമായ എഴുത്തിന്റെ വഴിയിലേക്ക് നയിക്കുക, സർഗ്ഗാത്മകമായ സാമൂഹികാന്തരീക്ഷം നിലനിർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംഘടിപ്പിക്കുന്ന ശില്പശാല വൈകിട്ട് നാലിന് സമാപിക്കും. ഡോ. കെ.പി. മോഹനൻ, ഇ.പി. രാജഗോപാലൻ, ഡോ. കെ.എം. അനിൽ, ഡോ. മ്യൂസ് മേരി ജോർജ് എന്നിവർ നേതൃത്വം കൊടുക്കും.