
വൈപ്പിൻ: ഞാറക്കൽ പഞ്ചായത്തിലെ 13-ാം വാർഡിലെ പൊഴിൽ റോഡ് നിർമ്മാണത്തിന് 41.70 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. അറിയിച്ചു. മണ്ഡലത്തിലെ ആസ്തി വികസന പദ്ധതിയിലാണ് റോഡ് നിർമ്മാണം ഉൾപ്പെടുത്തിയത്. കാലങ്ങളായി റോഡിന് കാത്തിരിക്കുകയാണ് മേഖലയിലെ ജനങ്ങൾ. ഒന്നിലേറെ വാർഡുകളിലുള്ളവർക്ക് റോഡ് ഗുണം ചെയ്യും. പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാനും റോഡ് പ്രയോജനപ്പെടും. ഹാർബർ എഞ്ചിനീയറിംഗ് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയർക്കാണ് പദ്ധതി നിർവ്വഹണ ചുമതല.