
ആലുവ: സെപ്തംബർ 7 മുതൽ 13 വരെ കളമശേരി ചാക്കോളാസ് പവലിയനിൽ നടക്കുന്ന കളമശേരി കാർഷികോത്സവത്തിന്റെ ഭാഗമായി പാചക മത്സരം സംഘടിപ്പിക്കും. സെപ്തംബർ എട്ടിന് വൈകിട്ട് മൂന്ന് മുതൽ ആറ് വരെയാണ് മത്സരം. കളമശേരി മണ്ഡലത്തിലെ താമസക്കാരായവർക്ക് ലിംഗ പ്രായഭേദമന്യേ പങ്കെടുക്കാം. പാചകം നടത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സംഘാടകർ ഒരുക്കും. വെജ്, മീൻ, ചിക്കൻ, പാൽകപ്പ, പായസം എന്നീ ഇനങ്ങളിലാണ് മത്സരം. സാധനസാമഗ്രികൾ പങ്കെടുക്കുന്നവർ കൊണ്ടുവരണം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9947760440 വാട്‌സ് ആപ്പ് നമ്പറിൽ സെപ്തംബർ ആറിന് വൈകിട്ട് ഏഴിനു മുമ്പായി രജിസ്റ്റർ ചെയ്യണം.