
ആലുവ: ആലുവ നഗരസഭ സി.ഡി.എസ് സംഘടിപ്പിച്ച വയോജന സംഗമം മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയർപേഴ്‌സൺ ലളിത ഗണേശൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻ ലത്തീഫ് പുഴിത്തറ, കൗൺസിലർമാരായ കെ. ജയകുമാർ, എൻ. ശ്രീകാന്ത്, അക്കൗണ്ടന്റ് സൗമ്യ വിനയൻ, സി.ഡി.എസ്. അംഗങ്ങളായ സിമി, മനോമണി, ഷീബ ജോസ്, അംബിക ശിവദാസൻ, ലിസ സ്റ്റാൻലി, പ്രിയങ്ക, ബിന്ദു വിനയകുമാർ, കമ്മ്യൂണിറ്റി കൗൺസിലർ സിമി സുനിൽകുമാർ, സുനിത റോജി എന്നിവർ സംസാരിച്ചു.