photo

വൈപ്പിൻ: ചെറായിയിൽ പൊന്നോണ വ്യാപാരോത്സവത്തിന്റെ ഭാഗമായി ചെറായി മർച്ചന്റ്‌സ് അസോസിയേഷൻ യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ ഘോഷയാത്ര നടത്തി. ഗൗരീശ്വര ക്ഷേത്ര മൈതാനിയിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര ചെറായി കരുത്തലയിൽ സമാപിച്ചു. ജനറൽ സെക്രട്ടറി കെ.ഡി ഇന്ദ്രജിത്ത്, ട്രഷറർ പി.മോഹനൻ, യൂത്ത് വിംഗ് പ്രസിഡന്റ് നിഗീഷ് മോഹൻ, ജന. സെക്രട്ടറി ശ്രീജി, ട്രഷറർ രാധേഷ്, അസോസിയേഷൻ അംഗങ്ങൾ, വനിതാവിംഗ്, യൂത്ത് വിംഗ് അംഗങ്ങളും പങ്കെടുത്തു. ഓണാഘോഷത്തിന്റെ ഭാഗമായി അസോസിയേഷൻ ഹാളിൽ ഞായറാഴ്ച പൂക്കള മത്സരവും ഓണക്കളി മുതലായ കലാപരിപാടികളും നടക്കും.