വൈപ്പിൻ: അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന വീട്ടമ്മയുടെ അഞ്ചര പവന്റെ സ്വർണ്ണ മാല അടുക്കളയിൽ കയറി പൊട്ടിച്ചെടുത്ത ശേഷം രണ്ടംഗസംഘം സ്‌കൂട്ടറിൽ കയറി രക്ഷപ്പെട്ടു. നായരമ്പലം വെളിയത്താംപറമ്പ് ബീച്ചിൽ കാരിക്കശ്ശേരി ജോർജിന്റെ ഭാര്യ സ്റ്റെല്ല (69 )യുടെ മാലയാണ് കവർന്നത്. ചൊവ്വാഴ്ച പുലർച്ചെ ആറരയോടെയാണ് സംഭവം. ഹെൽമെറ്റും റെയിൻ കോട്ടും ധരിച്ച് വീടിന്റെ അടുക്കള വശത്ത് കൂടി എത്തിയയാളാണ് മാല പൊട്ടിച്ചത്. ഈ സമയം പുറത്ത് സ്‌കൂട്ടറിൽ മറ്റൊരാൾ ഉണ്ടായിരുന്നു. മാല പൊട്ടിച്ചെടുത്ത ശേഷം ഇരുവരും സ്‌കൂട്ടറിൽ കയറി രക്ഷപെടുകയായിരുന്നു. ഞാറയ്ക്കൽ പൊലീസ് സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ച് അന്വേഷണം നടത്തി വരികയാണ്.