
പറവൂർ: പുത്തൻവേലിക്കര മാളവന കത്തനാപറമ്പിൽ സുരേഷ് - രജനി ദമ്പതികളുടെ മകൻ അതുലിനെ (21) കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി ഉറങ്ങാൻ കിടന്ന അതുലിനെ ബുധൻ പുലർച്ചെ മുറിയിൽ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ കണ്ടെത്തിയത്. പറവൂരിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. സഹോദരങ്ങൾ: മിഥുൽ, മിത്ര.