abijith-charamam

പറവൂർ: മാഞ്ഞാലി പാലത്തിൽ നിന്ന് പുഴയിൽ ചാടി യുവാവ് മരിച്ചു. മാക്കനായി കളപ്പറമ്പിൽ തമ്പി - ആശ ദമ്പതികളുടെ മകൻ അഭിജിത്ത് (27) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയാണ് പുഴയിലേക്ക് ചാടിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സ് സ്കൂബ ടീമും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബുധൻ രാവിലെ മൂത്തകുന്നം - മാല്യങ്കര ഭാഗത്ത് പുഴയിൽ മൃതദേഹം പൊന്തുകയായിരുന്നു. പതിയാറ ടൈൽസ് ഗോഡൗണിലെ സ്റ്റോർ കീപ്പറാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് സംസ്കരിക്കും. സഹോദരൻ: ആദിത്ത്.