
പറവൂർ: വിദേശമദ്യം വില്പന നടത്തുന്നതിനിടെ യുവാവ് പിടിയിൽ. വടക്കേക്കര പട്ടണം കുടുങ്ങോട്ടുപ്പിള്ളി വീട്ടിൽ ദേവൻ (38) ആണ് പറവൂർ എക്സൈസിന്റെ പിടിയിലായത്. ഡ്രൈഡേ ദിവസങ്ങളിലടക്കം മദ്യം വില്പന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. വില്പനക്കായി സൂക്ഷിച്ചിരുന്ന നാലര ലിറ്റർ മദ്യം കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.