theft

ആലുവ: തോട്ടയ്ക്കാട്ടുകരയിൽ നാലു വീടുകളിൽ മോഷണം. ജി.സി.ഡി.എ റോഡിൽ ഒന്നും മൂന്നും വാർഡുകളിലാണ് മോഷണം നടന്നത്. വൈദേഹി മോഹൻദാസിന്റെ വീട്ടിൽ നിന്ന് അഞ്ച് പവൻ സ്വർണവും 20,000 രൂപയും നഷ്ടമായി. മൂന്നാംവാർഡിൽ ഇജാസിന്റെ വീട്ടിലെ മുകളിലത്തെ നിലയിൽ നിന്ന് 10,000 രൂപയാണ് മോഷ്ടിക്കപ്പെട്ടത്. മറ്റ് രണ്ട് വീടുകളിൽ മോഷണശ്രമം ഉണ്ടായെങ്കിലും വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ചൊവ്വാഴ്ച്ച വൈകിട്ട് ആറുമണി മുതൽ മോഷ്ടാവ് ഈ സ്ഥലം നിരീക്ഷിക്കുന്നത് സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പുലർച്ചെ ഒന്നര മുതൽ നാലുമണിവരെയുള്ള സമയത്താണ് മോഷണം നടന്നത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചു.