മട്ടാഞ്ചേരി: റോഡിൽ കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ പന്തടിയേറ്റ് സ്ക്കൂട്ടർ നിയന്ത്രണം വിട്ടുവീണ് യാത്രക്കാരായ മാതാവിനും കുട്ടിക്കും ഗുരുതര പരിക്ക്. ഫോർട്ടുകൊച്ചി കൽവത്തിയിലെ പൂവത്ത് അബ്ദുൽ ഖാദർ റോഡിലാണ് സംഭവം. കൽവത്തി ലൈൻ നമ്പർ ഒമ്പതിൽ 2/231 ൽ താമസിക്കുന്ന നജീബിന്റെ ഭാര്യ നൗഫില (32), മകൾ സൈറ നജീബ് (10) എന്നിവർക്കാണ് പരിക്കേറ്റത്. മദ്രസയിൽ നിന്ന് കുട്ടികളെ വീട്ടിലേക്ക് കൊണ്ടു വരവേയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന സാഹിലിന് (8) പരിക്കില്ല. വിദ്യാർത്ഥിനിയായ സൈറയെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.