thrikkara

കൊച്ചി: ഓർമ്മയുടെ ഗന്ധവുമായി ഓണക്കാലത്തിന്റെ വരവറിയിച്ച് അത്തം പിറന്നു. ഇനി നാടും നഗരവും ആഘോഷത്തിമിർപ്പാലാഴും. ഓണക്കാലത്തിന്റെ വരവറിയിച്ച് ഇന്ന് തൃപ്പൂണിത്തുറയിൽ പ്രസിദ്ധമായ അത്തച്ചമയം നടക്കും. അത്തച്ചമയ ഘോഷയാത്ര കാണാൻ ജനസാഗരം രാജനഗരിയിലേക്ക് ഒഴുകിയെത്തും. തിരുവോണത്തിന് കേളികേട്ട തൃക്കാക്കര വാമനമൂർത്തി മഹാക്ഷേത്രത്തിലെ മഹോത്സവത്തിനും ഇന്ന് കൊടിയേറും.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഓണാഘോഷങ്ങൾ ഉപേക്ഷിച്ചുവെങ്കിലും വിവിധ സംഘടനകൾ ജില്ലയിലെമ്പാടും ഓണാഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. വ്യാപാരമേളകളും സജീവമാണ്. പതിവുപോലെ ഓണപ്പൂക്കളുമായി തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ കച്ചവടക്കാരും എത്തിക്കഴിഞ്ഞു.

തൃക്കാക്കരയിൽ ഇന്ന് കൊടിയേറ്റ്

തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിലെ പത്ത് ദിവസത്തെ ഉത്സവത്തിന് ഇന്ന് രാത്രി എട്ടിന് കൊടിയേറും. ഉത്സവത്തി​ന്റെ ഭാഗമായ ദശാവതാരം ചന്ദനം ചാർത്ത് ഇന്നലെ ആരംഭി​ച്ചു. ഉത്രാടസദ്യയ്ക്കും തി​രുവോണ സദ്യയ്ക്കും പതി​നായി​രങ്ങൾ പങ്കെടുക്കും. സദ്യയ്ക്കായി​ പാസ് സമ്പ്രദായമി​ല്ല.

ഇന്ന് രാത്രി​ 8ന് നൃത്തപരി​പാടി​

നാളെ രാത്രി​ 8ന് കഥകളി​

എട്ടിന് വൈകിട്ട് 8.30ന് വള്ളുവനാട് നാദത്തി​ന്റെ നാടകം ഊഴം.

9ന് രാത്രി​ എട്ടി​ന് നൃത്തതരംഗം

10ന് 8.30ന് നൃത്താഞ്ജലി​.

11ന് 6.30ന് അമ്മന്നൂർ മാധവചാക്യാരുടെ പാഠകം. 8ന് നൃത്താർച്ചന.

• 12ന് ഉത്സവബലി​. രാത്രി​ 7 മുതൽ കല്ലൂർ ജയന്റെ തായമ്പക, 8.30ന് സ്റ്റീഫൻ ദേവസി​യുടെ മെഗാ ഫ്യൂഷൻ

13ന് ചെറി​യവി​ളക്ക്. രാവി​ലെ 8.30 മുതൽ പഴുവി​ൽ രഘുമാരാരുടെ പാഞ്ചാരി​മേളം. രാത്രി​ 9.30ന് വി​ളക്കി​നെഴുന്നള്ളി​പ്പ്. പഞ്ചവാദ്യം.

14ന് വലി​യ വി​ളക്ക്. കാഴ്ചസമർപ്പണം. പെരുവനം സതീശൻ മാരാരുടെ പഞ്ചാരി​മേളം. 11 മുതൽ ഉത്രാടസദ്യ. 3 മുതൽ പകൽപ്പൂരം. പെരുവനം സതീശൻ മാരാരുടെ പാണ്ടി​ മേളം. 8.15ന് പൂരം എതി​രേൽപ്പ്. വെടി​ക്കെട്ട്, 10ന് വലി​യവി​ളക്ക്. ചോറ്റാനി​ക്കര വി​ജയൻ മാരാരുടെ പഞ്ചവാദ്യം. മദ്ദളം കുനി​ശേരി​ ചന്ദ്രൻ.

15ന് തി​രുവോണ മഹോത്സവം. 7.30 മുതൽ മഹാബലി​യെ എതി​രേല്പ്. ചേരാനല്ലൂർ ശങ്കരൻ കുട്ടൻമാരാരുടെ പഞ്ചവാദ്യം. 10.30മുതൽ തി​രുവോണസദ്യ. 4.30ന് കൊടി​യി​റക്കൽ. 6ന് ആറാട്ടെഴുന്നള്ളി​പ്പ്. വൈക്കം ചന്ദ്രൻമാരാരുടെ പഞ്ചവാദ്യം. ചേരാനല്ലൂർ ശങ്കരൻ കുട്ടൻമാരാരുടെ പാണ്ടി​മേളം. 11ന് എതി​രേല്പ്,​ വെടി​ക്കെട്ട്.