കൊച്ചി​: വി​നായകചതുർത്ഥിയോടനുബന്ധിച്ച് കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രത്തിൽ ശനിയാഴ്ച രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമവും തുടർന്ന് വിവിധ ഹോമങ്ങളും അഭിഷേകങ്ങളും 10നുശേഷം പാൽപ്പായസ നിവേദ്യം, ഉണ്ണിയപ്പ സമർപ്പണം, മോദക സമർപ്പണം എന്നിവ ഉണ്ടാകും. മേൽശാന്തി ശ്രീരാജ് ശാന്തി കാർമ്മി​കത്വം വഹിക്കുമെന്ന് മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ അറിയിച്ചു.