bjp1

കൊച്ചി : ബി.ജെ.പി മെമ്പർഷിപ്പ് ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം റിട്ട. ജില്ലാ ജഡ്ജി എൻ. ലീലാമണി, നടി ജന്നി സൂസൻ എന്നിവർക്ക് അംഗത്വം നൽകി പാർട്ടി ജില്ലാ പ്രഭാരിയും സംസ്ഥാന വക്താവുമായ അഡ്വ. നാരായണൻ നമ്പൂതിരി നിർവഹിച്ചു. ജില്ലാ ഓഫീസിൽ നടന്ന ഉദ്ഘാടന യോഗത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ടി.പി. സിന്ധു മോൾ, എസ്. സജി. വി.കെ. ഭസിത് കുമാർ, അഡ്വ. രമാദേവി തോട്ടുങ്കൽ, എൻ.പി ശങ്കരൻകുട്ടി, അഡ്വ. സാബു വർഗ്ഗീസ്. മനോജ് ഇഞ്ചൂർ, കെ. വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു.