chairman

അങ്കമാലി: നഗരസഭയുടെ ഭവന പുനരുദ്ധാരണ പദ്ധതി പ്രകാരം 105 കുടുംബങ്ങൾക്കായി നൽകുന്ന ഒരു കോടി 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായത്തിന്റെ വിതരണോദ്ഘാടനം ചെയർമാൻ മാത്യൂ തോമസ് നിർവഹിച്ചു. സർക്കാരിൽ നിന്ന് വിവിധ ഭവന നിർമ്മാണ പദ്ധതികൾ പ്രകാരം സാമ്പത്തിക സഹായം ലഭിച്ചിട്ടും വ്യത്യസ്ത കാരണങ്ങളാൽ ഭവന നിർമ്മാണം പൂർത്തിയാക്കുവാൻ കഴിയാത്തവരായ ഗുണഭോക്താക്കൾക്ക് അടച്ചുറപ്പുള്ള സ്വന്തമായൊരു ഭവനം യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യവുമായി നഗരസഭ നടപ്പിലാക്കുന്ന പദ്ധതിയാണ് ഭവന പുനരുദ്ധാരണ പദ്ധതി. കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി രണ്ട് കോടി 25 ലക്ഷം രൂപ നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും ഈ പദ്ധതി പ്രകാരം വിതരണം ചെയ്തുവെന്ന് ചെയർമാൻ അറിയിച്ചു. വിതരണോദ്ഘാടന യോഗത്തിൽ നഗരസഭ വൈസ് ചെയർപേഴ്സൺ സിനിമനോജ് അദ്ധ്യക്ഷത വഹിച്ചു. ടി. വൈ ഏല്യാസ്, ജാൻസി അരിയ്ക്കൽ, ലക്സി ജോയ്, ജിത ഷിജോയ്, റീത്ത പോൾ, എ.വി രഘു, നഗരസഭ സെക്രട്ടറി ജെയിൻ വർഗീസ്, ബാസ്റ്റിൻ ഡി. പാറയ്ക്കൽ, റോസിലി തോമസ്, ലിസി പോളി, ലില്ലി ജോയ്, പി.എൻ. ജോഷി, അജിത ഷിജോ, രജനി ശിവദാസൻ, ക്ലിൻ സിറ്റി മാനേജർ ആർ.അനിൽ, ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശ് സക്കറിയ, കില റിസോഴ്സ് പി.ശശി തുടങ്ങിയവർ സംസാരിച്ചു.