അങ്കമാലി: അങ്കമാലി നിയോജകമണ്ഡലത്തിൽ 50, 100, 200, 500 രൂപയുടെ മുദ്രപത്രങ്ങൾ കിട്ടാനില്ലെന്നും ചെറിയ മുദ്രപത്രങ്ങളുടെ ആവശ്യം ഉള്ളപ്പോൾ 1000 രൂപയുടെ മുദ്രപത്രം വാങ്ങുന്നതിന് ജനം നിർബന്ധിതരാകുന്നുവെന്നും പരിഹാരം കാണണമെന്നും ചൂണ്ടിക്കാട്ടി എം.എൽ.എ ധനകാര്യ വകുപ്പ് മന്ത്രിക്ക് കത്ത് നൽകി. വിവാഹ രജിസ്‌ട്രേഷൻ, വിദ്യാഭ്യാസ ആവശ്യങ്ങൾ, ഭൂമിയുടെ രജിസ്‌ട്രേഷൻ, വാടകക്കരാർ, മറ്റ് വിവിധ ആവശ്യങ്ങൾ എന്നിവയ്ക്ക് ആളുകൾ മുദ്രപത്രം കിട്ടാതെ വലയുകയാണ്. ചെറിയ തുകയ്ക്ക് പോലും 1000 രൂപയുടെ മുദ്രപത്രം വാങ്ങുന്നത് ജനങ്ങൾക്ക് വളരെയധികം സാമ്പത്തിക നഷ്ടം ഉണ്ടാകുന്നു. എത്രയും പെട്ടെന്ന് മുദ്രപത്രം ലഭ്യമാക്കുന്നതിനുള്ള അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.