
പുതിയ ഫ്ളാറ്റുകളുടെ തകർച്ചയ്ക്ക് പിന്നിൽ വൻ അഴിമതി
കേന്ദ്രസർക്കാർ കുറ്റക്കാരെ സംരക്ഷിക്കുന്നു
കൊച്ചി: അപകടാവസ്ഥയിൽ ഏതു നിമിഷവും നിലംപൊത്താറായ ചന്ദേർകുഞ്ച് ആർമി സമുച്ചയത്തിന്റെ അപകടാവസ്ഥ കണ്ടറിഞ്ഞ് ഹൈബി ഈഡൻ എം.പി. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ആർമി വെൽഫയർ ഹൗസിംഗ് ഓർഗനൈസേഷൻ
(എ.ഡബ്‌ള്യു.എച്ച്.ഒ.) വൈറ്റില, സിൽവർ സാൻഡ് ഐലൻഡിൽ ആറ് വർഷം മുമ്പാണ് ടവർ നിർമ്മിച്ചത്. എത്രയും വേഗം കെട്ടിടം പൊളിച്ചുനീക്കണമെന്ന് ഹൈബി ഈഡൻ എം.പി. ആവശ്യപ്പെട്ടു.
പ്രതിരോധ വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എ.ഡബ്‌ള്യു.എച്ച്.ഒയ്ക്കെതിരെ കർശന നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ തയാറാകണം. മാതൃരാജ്യത്തിനായി സേവനമനുഷ്ഠിച്ച മുൻ സൈനികരെ വഞ്ചിച്ചവർക്കൊപ്പം സർക്കാരും സൈന്യവും നിലകൊള്ളുന്നതിനു പിന്നിൽ വലിയ അഴിമതിയുണ്ട്. അറ്റകുറ്റപ്പണികൾ കൊണ്ട് രണ്ടു ടവറുകളും ഇനി സുരക്ഷിതമാക്കാനാവില്ല. ഇവ പൊളിച്ചുമാറ്റിയ പുതിയവ പണിത് നൽകണം.
നേരത്തെ ഇക്കാര്യങ്ങൾ കേന്ദ്ര പ്രതിരോധ മന്ത്രിയോട് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെട്ടിട്ടും ഒരു നടപടിയുമെടുക്കാതെ സർക്കാർ കുറ്റക്കാരെ സംരക്ഷിക്കുകയാണെന്നും ഹൈബി ഈഡൻ ആരോപിച്ചു.
എം.പി കണ്ട കാഴ്ചകൾ
പൊട്ടിപൊളിഞ്ഞ ചുവരുകൾ
 കോൺക്രീറ്റ് ഇളകി തുരുമ്പിച്ച കമ്പികൾ കാണുന്ന മേൽക്കൂര
വിള്ളൽവീണ ബീമുകൾ
 പാളികളായി ഇളകി വീഴുന്ന കോൺക്രീറ്റ് കഷണങ്ങൾ.
ഏതു നിമിഷവും ഇളകി വീഴാനിടയുള്ള വലിയ മാർബിൾ സ്ളാബുകൾ
 ലിഫ്റ്റിന്റെ പുറംചുമരുകളിലെ മാർബിൾ പലകകൾ ടേപ്പുകൾ കൊണ്ട് ഒട്ടിച്ചുവച്ച നിലയിൽ
തറ ഉയർന്നു വന്നതിനാൽ, വാതിലുകൾ തുറക്കാനോ അടക്കാനോ കഴിയാത്ത അവസ്ഥ
കക്കൂസ് മാലിന്യം ഉൾപ്പെടെ ലീക്കായി താഴേക്ക് ഇറങ്ങുന്നു
 ടവറുകളുടെ അപകടാവസ്ഥയെ തുടർന്ന് എത്രയും വേഗം താമസക്കാരെ ഒഴിപ്പിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിട്ടി നിർദ്ദേശിച്ചിട്ടും നിയമക്കുരുക്കുകളിൽപ്പെട്ട് ഒഴിപ്പിക്കൽ നടന്നിട്ടില്ല.
 29 നിലകൾ വീതമുള്ള രണ്ട് ടവറുകളിലുള്ള 208 ഫ്ളാറ്റുകളിലെ എണ്ണൂറോളം വരുന്ന താമസക്കാർ ആശങ്കയിൽ
താമസക്കാരുടെ ദുരവസ്ഥ മനസിലായി. കുറ്റവാളികളെ നിയമത്തിനു മുന്നിൽ എത്തിക്കാനും പ്രശ്നപരിഹാരത്തിനും വേണ്ടി ഇടപെടും.
ഹൈബി ഈഡൻ എം.പി