വൈപ്പിൻ: ആരാധനട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചെറായി ഗൗരീശരത്ത് നടക്കുന്ന ഗണേശോത്സവത്തിന്റെ ഭദ്രദീപ പ്രകാശനം ഇന്ന് രാവിലെ 9ന് വി.വി.സഭ പ്രസിഡന്റ് കെ.കെ. പരമേശ്വരൻ നിർവ്വഹിക്കും. ഗൗരീശ്വരം മേൽശാന്തി എം.ജി. രാമാചന്ദ്രൻവിനായക വിഗ്രഹസംസ്ഥാപനം നടത്തും.
8ന് വൈകിട്ട് 3ന് സാംസ്‌കാരിക സമ്മേളനം കെ.എൻ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന് ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിഗ്രഹ ഘോഷയാത്ര ചെറായി ബീച്ചിലെത്തി വിഗ്രഹം കടലിൽ നിമജ്ജനം ചെയ്യും.