വൈപ്പിൻ: കുഫോസ് പുതുവൈപ്പ്ഫിഷറീസ് സ്റ്റേഷനിൽ ജൈവപച്ചക്കറിയുടെയും പൂക്കളുടെയും വിളവെടുപ്പ് വൈസ് ചാൻസലർ ഡോ. ടി. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. പൂർണ്ണമായും ജൈവവളം ഉപയോഗിച്ചുള്ള കൃഷി രണ്ടുമാസം കൊണ്ടാണ് പൂർത്തിയായത്. വെണ്ടയ്ക്ക, അച്ചിങ്ങ, മത്തൻ, വെള്ളരി, പാവൽ, പടവലങ്ങ, മുളക് , ചീര തുടങ്ങിയവയും ഓണത്തിനുള്ള പൂക്കളുമാണ് കൃഷി ചെയ്തത്. പച്ചക്കറികളും പൂക്കളും ഫിഷറീസ് സ്റ്റേഷനിലെ സെയിൽസ് കൗണ്ടറിലും ജൈവപച്ചക്കറി വിതരണകേന്ദ്രങ്ങളിലും ലഭിക്കും. സ്റ്റേഷൻ മേധാവി ഡോ. ലിനോയി ലിബിനി, ഡോ. ഗിരീഷ് ഗോപിനാഥ്, ഡോ. ഷിജോ ജോസഫ്, ബി.അഭിഷ് എന്നിവർ സംസാരിച്ചു.