h
ആരക്കുന്നം സെന്റ് ജോർജ് ഹൈസ്കൂളിലെ പ്രധാന അദ്ധ്യാപിക ഡെയ്സി വർഗീസിനെ പി.ടി.എ വൈസ് പ്രസിഡന്റ് ജിജോ വെട്ടിക്കൽ പൊന്നാട അണിയിച്ച് ആദരിക്കുന്നു

ചോറ്റാനിക്കര: ആരക്കുന്നം സെന്റ് ജോർജ് ഹൈസ്കൂളിലെ പി.ടി.എയുടെ നേതൃത്വത്തിൽ അദ്ധ്യാപക ദിനത്തിൽ എല്ലാ അദ്ധ്യാപകരെയും റോസാപുഷ്പങ്ങൾ നൽകി ആദരിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് ജിജോ വെട്ടിക്കൽ പ്രധാന അദ്ധ്യാപിക ഡെയ്സി വർഗീസിനെ പൊന്നാടഅണിയിച്ചു. ശ്രുതി രതീഷ്, പി.ടി.എ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.