
മൂവാറ്റുപുഴ: സമൂഹത്തിന് മാതൃകയാവാൻ അദ്ധ്യാപകർക്ക് കഴിയണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പറഞ്ഞു. എറണാകുളം റവന്യു ജില്ലാ തല അദ്ധ്യാപക ദിനാഘോഷം മൂവാറ്റുപുഴയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് അദ്ധ്യാപകർ ചെയ്യേണ്ടത്. പുതിയ തലമുറയെ വാർത്തെടുക്കുന്നതിൽ അദ്ധ്യാപകർക്കുള്ള പങ്ക് വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂവാറ്റുപുഴ നഗരസഭ ചെയർമാൻ പി.പി.എൽദോസ് അദ്ധ്യക്ഷനായി. കൊച്ചിൻ യൂണിവേഴ്സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്നോളജി രജിസ്ട്രാർ ഡോ.ശിവാനന്ദൻ ആചാരി മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവിനെ ആദരിച്ചു. മൂവാറ്റുപുഴ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് കുര്യാക്കോസ്, നഗരസഭാംഗം ജിനു മടേക്കൽ, എസ്.എൻ. ഡി.പി. എച്ച്.എസ്.എസ്. മാനേജർ വി.കെ.നാരായണൻ, ജി.എസ്.ദീപ, എ.ഇ.ഒമാരായ ജിജീ വിജയൻ, ബോബി ജോർജ്, എം.പി.സജീവ്, ബോബി ജോർജ്, അദ്ധ്യാപക സംഘടനാ പ്രതിനിധികളായ ഏലിയാസ് മാത്യു, രഞ്ജിത്ത് മാത്യു,ജോമോൻ ജോസ്, കെ.എസ്. ബിജോയി, സി.കെ. ജയശ്രീ, എം.എ.ഫാറൂഖ്, വി.എഫ്. സാദിഖലി, മുജീബ് ഓടക്കാലി, എസ്.എൻ. കോളേജ് പ്രിൻസിപ്പൽ ഡോ.പി.ജെ.ജേക്കബ്, ജില്ലാ വിദ്യാഭാസ ഡയറക്ടർ ഹണി ജി.അലക്സാണ്ടർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.എ. കബീർ തുടങ്ങിയവർ സംസാരിച്ചു.