ശ്രീയോഗേശ്വര മഹാദേവ ക്ഷേത്രത്തിൽ നാളെ
ക്ഷേത്രം തന്ത്രി മനയത്താറ്റുമന ചന്ദ്രശേഖരൻ നമ്പൂതിരിപ്പാട്, ക്ഷേത്രം ഉപദേഷ്‌ടാവ് ആമേട മംഗലത്തുമന ശ്രീധരൻ നമ്പൂതിരിപ്പാട്, മേൽശാന്തി തുറവൂർ പുതുശേരിമഠം കൃഷ്ണൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ രാവിലെ 5ന് നടതുറപ്പ്, നിർമ്മാല്യദർശനം, അഭിഷേകം, മലർനേദ്യം. 6.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 10ന് ഉച്ചപൂജ, വൈകിട്ട് 5.30ന് നടതുറപ്പ്, 6.30ന് ദീപക്കാഴ്ച, 7ന് ശ്രീയോഗേശ്വര ഭജനസമിതിയുടെ ഭജന.
തൃപ്പൂണിത്തുറ എമ്പ്രാന്മഠത്തിൽ
നാളെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം. പങ്കെടുക്കേണ്ടവർ കൗണ്ടറിൽ പേരും നാളും നൽകണം. നാളികേരം, നെയ്യ്, ശർക്കര, കരിമ്പ്, അവൽ, മലർ, തേൻ, കൽക്കണ്ടം, ഉണക്ക മുന്തിരി തുടങ്ങിയവ തലേദിവസം രാത്രിക്കുമുമ്പായി ക്ഷേത്രത്തിൽ സമർപ്പിക്കാം.
പുതിയകാവ് പൂർണത്രയീശ വൃദ്ധസദനം
രാവിലെ 6ന് ശാന്തിദാസ് തന്ത്രിയുടെ നേതൃത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 10ന് ആഘോഷങ്ങളുടെ ഉദ്ഘാടനം യോഗാചര്യ ഡോ. രാജേഷ്‌കുമാർ നിർവഹിക്കും. പത്മജ എസ്. മേനോൻ മുഖ്യാതിഥിയാകും. 4ന് നിമജ്ജന ഘോഷയാത്ര.