poo

ആലുവ: കുട്ടമശേരിയിൽ കൃഷിപ്രേമിയായ പ്രവാസിയുടെ പൂക്കൃഷി വിളവെടുപ്പ് ആഘോഷമായി. കുട്ടമശേരി സ്വദേശി കണ്ണ്യാമ്പിള്ളി ശ്രീജേഷും ഭാര്യ ശ്രുതിയുടെയും പൂക്കൃഷി വിളവെടുപ്പാണ് നാട്ടുകാർ ആഘോഷമാക്കിയത്. ഒരേക്കർ സ്ഥലത്താണ് ബന്ദി, വാടാർമല്ലി തുടങ്ങിയവ ഇവർ കൃഷിയിറക്കിയിരുന്നത്. പ്രവാസിയായിരുന്ന ശ്രീജേഷ് നാട്ടിലെത്തിയ ശേഷമാണ് പിതാവിന്റെ പാത പിന്തുടർന്ന് കൃഷിയിലേക്കിറങ്ങിയത്. പൂകൃഷിക്കൊപ്പം മറ്റ് പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു ഉദ്ഘാടനം ചെയ്തു. ടി.ആർ. രജീഷ് അദ്ധ്യക്ഷത വഹിച്ചു. ആദ്യവില്പന എം.ഇ.എസ് കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി ഡോ. റഫീഖ മോൾക്ക് പൂക്കൾ നൽകി കീഴ്മാട് കൃഷി അസി. ഡയറക്ടർ പി. അനിത നിർവ്വഹിച്ചു. കൃഷിഭവൻ ഓഫീസർ ആഭ, കൃഷിഭവൻ അസി. ഓഫീസർ സന്തോഷ്, അസോ. പ്രൊഫ. റംല, റസിയ അബ്ദുൽ ഖാദർ, ശ്രുതി ശ്രീജേഷ്, നിഷ, അൻസിയ, ഗ്രീഷ്മ തുടങ്ങിയവർ പങ്കെടുത്തു.