പറവൂർ: പറവൂർ - വൈപ്പിൻ മേഖലയിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ ബോണസ് തീരുമാനിച്ചു. ബസുടമ അസോസിയേഷനും തൊഴിലാളി സംഘടന പ്രതിനിധികളും നടത്തിയ യോഗത്തിലാണ് ബോണസ് നിശ്ചയിച്ചത്. ഡ്രൈവർ 5,800, കണ്ടക്ടർ 5,100, ഡോർ ചെക്കർ 4,500 രൂപ വീതം ലഭിക്കും. ഈ മാസം പത്ത് മുതൽ വിതരണം ചെയ്യും. കഴിഞ്ഞ വർഷം ഡ്രൈവർക്ക് 5,600, കണ്ടക്ടർക്ക് 4,750, ‌ഡോർ ചെക്കർ 4,200 രൂപയായിരുന്നു ബോണസ്. തൊഴിലാളികളുടെ ദിവസവേതനം പുതിക്കിയട്ടില്ല. ഡ്രൈവർക്ക് 1,200, കണ്ടക്ടർക്ക് 1,000, ഡോർ ചെക്കർ 850 എന്നതാണ് യൂണിയൻ നിശ്ചയിച്ചിട്ടുള്ള വേതനം. യോഗത്തിൽ യൂണിയനുകളെ പ്രതിനിധീകരിച്ച് പി.കെ. സോമൻ, കെ.എ. അജയകുമാർ(സി.ഐ.ടി.യു), പറവൂർ ആന്റണി (എ.ഐ.ടി.യു.സി), കെ.പി. സന്തോഷ്, എം.ജെ. രാജു (ഐ.എൻ.ടി.യു.സി), സിനോജ് (ബി.എം.എസ്), ഉടമകൾക്കു വേണ്ടി പി.കെ. ലെനിൻ, പി.ബി നെൽസൺ (പി.ബി.ഒ.എ), മണ്ണാളി പ്രകാശൻ, ജോഷി (പി.ബി.ഒ.ഒ ) എന്നിവരും പങ്കെടുത്തു.