jose-gothuruth-

പറവൂർ: കൊടുങ്ങല്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ബാലസാഹിത്യ സമിതി പി.നരേന്ദ്രനാഥന്റെ പേരിൽ ഏർപ്പെടുത്തിയ അവാർഡ് ബാലസാഹിത്യകാരൻ ജോസ് ഗോതുരുത്തിന്. പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. 1980 മുതൽ ബാലസാഹിത്യരചന നടത്തി വരുന്ന ജോസ് ബാലപ്രസിദ്ധീകരണങ്ങളിൽ കഥകളും കവിതകളും എഴുതിവരുന്നു. കുറുക്കന്റെ കടൽ യാത്ര, ആകാശപ്പന്തൽ, പാടാം പഠിക്കാം, ഇത്തിരക്കഥകൾ, കുട്ടിയും കുഴിയാനയും, ശർക്കരേം പഞ്ചാരേം, തത്തയും കുരങ്ങച്ചനും, പൊൻപുലരി, പുന്നാരച്ചെപ്പ് എന്നിവയാണ് രചനകൾ. പറവൂർ ബാലസാഹിത്യവേദി അവാർഡ്, കോട്ടയം ദേവജമാസിക ബാലസാഹിത്യ അവാർഡ്, കുഞ്ഞുണ്ണി മാഷ് സ്മാരക അവാർഡ്, പൂജപ്പുര - പ്രീ പ്രൈമറി ഡയറക്ടറേറ്റ് കവിതാ അവാഡ് എന്നിവ ലഭിച്ചിട്ടുണ്ട്.