കോലഞ്ചേരി: ഓണാഘോഷങ്ങളുടെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി കോലഞ്ചേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. വൈകിട്ട് 4 ന് വ്യാപാരഭവന് മുന്നിൽ പുത്തൻകുരിശ് ഡി.വൈ.എസ്.പി വി.ടി. ഷാജൻ ഫ്ളാഗ് ഓഫ് ചെയ്യും. സെൽഫി പോയിന്റ് പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. സാംസ്കാരിക സമ്മേളനം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഓണ സന്ദേശം നൽകും. യൂണിറ്റ് പ്രസിഡന്റ് എം.ഐ. ബാബു അദ്ധ്യക്ഷനാകും.