കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് കോളേജിലെ വിമൻസെൽ, വിമൻ ആൻഡ് ചൈൽഡ് ഡെവലപ്മെന്റ് ജില്ലാ ഓഫീസും സംയുക്തമായി സ്ത്രീ ശാക്തീകരണ സെമിനാർ നടത്തി. ജില്ലാ ലീഗൽ സർവീസ് അതോറിട്ടി റിസോഴ്സ് പേഴ്സൺ അഡ്വ. അൽഫോൺസാ പത്രോസ് ക്ളാസ് നയിച്ചു. പ്രിൻസിപ്പൽ ഡോ. ബിനുജ ജോസഫ്, വിമൻസെൽ കോ ഓർഡിനേറ്റർമാരായ ഡോ. സോണിയ ജെയിംസ്, അനുമോൾ ആന്റണി എന്നിവർ സംസാരിച്ചു.