ayur
കേരള സ്റ്റേറ്റ് ഗവ.ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം കെ.ജെ. മാക്‌സി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: പൊതുജനങ്ങൾക്ക് പഞ്ചകർമ്മയുടെ പ്രാഥമിക ചികിത്സകൾ ലഭ്യമാക്കുന്ന ആയുർകർമ്മ പദ്ധതിയുടെ നടത്തിപ്പ് സുഗമമാക്കണമെന്ന് കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

ജില്ലാ സമ്മേളനം കെ.ജെ. മാക്‌സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. തോമസ് ജിബിൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. ആർ. കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വി.ജെ. സെബി, ജില്ലാ സെക്രട്ടറി ഡോ. എം.എസ്. മോനിഷ എന്നിവർ റിപ്പോർട്ടും ജില്ലാ ട്രഷറർ ഡോ. ദിവ്യ യശോധരൻ കണക്കും അവതരിപ്പിച്ചു.

ഭാരവാഹികളായി ഡോ. തോമസ് ജിബിൻ (പ്രസിഡന്റ് ), ഡോ. ടി.സി. ആശാമോൾ, ഡോ. കെ.ബി. സന്ധ്യാമോൾ (വൈസ് പ്രസിഡന്റുമാർ), ഡോ.എം.എസ്. മോനിഷ, (സെക്രട്ടറി), ഡോ. ഹേമേഷ് പി. ജോഷി, ഡോ. അഹിത എ. ഖാദർ (ജോയിന്റ് സെക്രട്ടറിമാർ) ഡോ. പി.യു. മഹേഷ് (ട്രഷറർ) ഡോ. ബി.കെ. ഇന്ദു (വനിതാ ചെയർപേഴ്‌സൺ) ഡോ. ലക്ഷ്മി യശോധരൻ (വനിതാ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.